മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് യുവകൃഷ്ണയും മൃദുല വിജയിയും. ഇരുവരും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത അറിഞ്ഞതോടെ ആരാധകരും ആവേശത്തിലായി. വിവാഹശേഷവും ഇരുവരും അഭിനയത്തിന്റെ തിരക്കില്‍ തന്നെയായിരുന്നു.
എന്നാല്‍ കുഞ്ഞ് ധ്വനിമോള് വന്നത് മുതല്‍ മൃദുല അഭിനയത്തില്‍ നിന്നും തത്കാലം വിട്ടു നില്‍ക്കുകയാണ്. മൃദുല അഭിനയത്തില്‍ നിന്നും കുറച്ച് കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും യൂട്യൂബില്‍ സജീവമാണ്. യൂട്യൂബില്‍ മകളുടെയും വീട്ടിലെയും വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത മൃദുല യൂട്യൂബ് വീഡിയോകളില്‍ സജീവമാണ്. അതില്‍ നിന്നും മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും മൃദുല പറഞ്ഞു.
ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് തന്നെ വലിയൊരു തുക ലഭിച്ചെന്നാണ് ഇരുവരും പറഞ്ഞത് . ‘ആദ്യം ഏഴായിരം രൂപയാണ് കിട്ടിയത്.
ഒരു വീഡിയോ ഇട്ടിട്ട് കുറേനാള്‍ കഴിഞ്ഞിട്ടാണ് അടുത്ത വീഡിയോ ഇട്ടത്. പക്ഷേ ആദ്യം ഇട്ട വീഡിയോ തന്നെ അവരുടെ വിശ്വാസം നേടിയെടുത്തു. അങ്ങനെയാണ് ഏഴായിരം രൂപ വരുന്നത്. പിന്നെയത് കൂടി. ഇപ്പോള്‍ നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടി ആണ് യൂട്യൂബ് എന്ന് ഇരുവരും പറയുന്നു.വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും സ്വന്തമാണെന്നും അതില്‍ സമയം ഇല്ലെങ്കിലും കിട്ടുന്ന സമയത്ത് ചിലവിടുമെന്നും യുവ പറഞ്ഞു.
യൂട്യൂബില്‍ ഇതുവരെയും മോശം കമന്റുകള്‍ അങ്ങനെ വന്നിട്ടില്ലെന്നും. എന്നാല്‍ കമന്റുകള്‍ കൃത്യമായി നോക്കുകയും മാറ്റം വരുത്തണം എന്ന് തോന്നുന്ന സ്ഥലത്ത് മാറ്റാറുണ്ടെന്നും താരങ്ങള്‍ പറഞ്ഞു.


