പറവൂര്‍: വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയ കേസില്‍ യുവതി അറസ്റ്റില്‍. പച്ചാളം കണ്ണച്ചാംതോട് റോഡില്‍ അമ്പാട്ട് വീട്ടില്‍ എമറൈസണ് ഡൂറമിന്റെ മകള്‍ ഹില്‍ഡ സാന്ദ്ര ഡൂറം (30) ആണ് അറസ്റ്റിലായത്. ആലപ്പുഴ കാര്‍ത്തിക വീട്ടില്‍ രാഘവന് നായരുടെ മകന് അനൂപ് ആര്.നായരുടെ പരാതിയിലാണ് പറവൂര്‍ പോലീസ് സാന്ദ്രയെ അറസ്റ്റ് ചെയ്തത്.
വരാപ്പുഴയില്‍ പിതാവിനോടെപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹില്‍ഡ. കേരളത്തിന്റെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ 8 കേസുകളിലെ പ്രതിയാണ് ഹില്‍ഡ. മുനമ്പം ഡിവൈഎസ്പി എം.കെ.മുരളി, പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസ്, സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് പി.നായര്‍, ഉദ്യോഗസ്ഥരായ കെ.എന്‍. നയന, കൃഷ്ണ ലാല്‍, റിന്‍ജു, ജിഷാദേവി എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


