മൂവാറ്റുപുഴ: മാറുന്ന ലോകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം കൂടുതല്‍ അനിവാര്യമെന്ന് രമ്യാ ഹരിദാസ് എംപി. മികച്ച വിദ്യാഭ്യാസമുളളവര്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. അതിനായി മികച്ച സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രമിക്കണമെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു.
ഉന്നത വിജയം കൈവരിച്ച എസ്എസ്എല്‍സി, +2, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ. കുഴല്നാടന് മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. ചടങ്ങില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മേള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് നടത്തിയ മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റാണികുട്ടി ജോര്‍ജ്, മെമ്പര്‍ ഷാന്റി ഏബ്രഹാം, മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ്, വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജു, മുന്‍ എം പി ഫ്രാന്‍സീസ് ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒപി ബേബി. എന്‍ എം. ജോസഫ്, ആന്‍സി ജോസ്, ബിനോ ചെറിയാന്, ഷെല്‍മി ജോണ്‍സ്, ജോര്‍ജ് തെക്കേക്കര, കൗണ്‍സിലര്‍ ജിനു മടേക്കല്‍ നേതാക്കളായ കെ എം പരിത്, പി.എം അമീര്‍അലി, മന്‍സൂര്‍, എന്നിവര്‍ സംമ്പന്ധിച്ചു.
മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സംവാദവും ശ്രദ്ധേയമായി. ഇക്കുറി ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എല്‍സി, +2, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ത്ഥികളായ 982 പേരയൊണ് ഡോ. കുഴല്നാടന് മെറിറ്റ് അവാര്‍ഡ് നല്കി ആദരിച്ചത്.


