പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പാറ പ്രദേശത്ത് ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എംഎല്‍എ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ എം.എല്‍.എ – ആസ്തി വികസന ഫണ്ടില്‍ നിന്നും 56.62 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
5377 ചതുരശ്രയടി ചുറ്റളവിലാണ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. ഹാള്‍, സ്റ്റേജ്, ഗ്രീന്‍ റൂമുകള്‍, ഡൈനിംഗ് ഹാള്‍, പാചകപ്പുര, ശുചിമുറികള്‍, പാര്‍ക്കിംഗ് സൗകര്യം, പൂന്തോട്ടം എന്നിവ ഒരുക്കും. മികച്ച രീതിയുള്ള രൂപഭംഗി ഓഡിറ്റോറിയത്തെ മനോഹരമാക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
രാഷ്ട്രദീപം ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യൂ
https://www.facebook.com/rashtradeepam/


