മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ഡിവിഷന്് കീഴില്‍ ജലജീവന്‍ മിഷന് കുടിവെള്ള കണക്ഷന് നല്കുന്ന പദ്ധതികള്‍ വിവിധ പഞ്ചായത്തുകളില്‍ പുരോഗമിക്കുകയാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. പായിപ്ര, വാളകം, കല്ലൂര്‍ക്കാട് ആവോലി, മഞ്ഞള്ളൂര്‍, പഞ്ചായത്തുകളിലെ 180 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിലഭിച്ചു. ഈ പദ്ധതികള്‍ സമയബദ്ധിതമായി നടപ്പിലാക്കാനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി മൂവാറ്റുപുഴ ഓഫീസില്‍ നടന്നു വരികയാണ്.
വാളകം, കല്ലൂര്‍ക്കാട്, പായിപ്ര പഞ്ചായത്തുകളില്‍ സര്‍വ്വേനടപടികള്‍ പൂര്‍ത്തിയായി വരികയാണന്നും എംഎല്‍എ പറഞ്ഞു. പായിപ്രയില്‍ 73.68 കോടിരൂപയുടെ ഭരണാനുമതിയും 5818 കുടിവെള്ളകണക്ഷനുമാണ് നല്‍കുന്നത്. ജൂലൈ 31 നകം തന്നെ വര്‍ക്ക് ടെന്‍ഡര്‍ ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് വാട്ടര്‍ അതോറിറ്റി. ആവോലിയില്‍ 7.85കോടിയുടെ ഭരണാനുമതി ലഭിച്ചു. 1043 കണക്ഷനാണുള്ള വര്‍ക്ക് 15 ന് ടെന്‍ഡര്‍ ചെയ്യും.
വാളകത്ത് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. 40.84കോടിയുടെ ഭരമാനുമതിയായി. 2935 കണക്ഷന് നല്‍കും. മഞ്ഞള്ളൂരില്‍ 17.04 കോടിരൂപയുടെ വര്‍ക്കിനാണ് ഭരണാനുമതി ലഭിച്ചത്. 1550 കണക്ഷനുകളാണ് ഇവിടെ നല്‍കുക. കല്ലൂര്‍ക്കാട് 41.38 കോടിയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇവിടെ 1976 കണക്ഷനുകള്‍ നല്‍കും. പദ്ധതികള്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു.


