തൃക്കാക്കരയില്‍ നടന്നത് മതപരമായ തെരഞ്ഞെടുപ്പല്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. തൃക്കാക്കരയിലേത് ജനാധിപത്യത്തിന്റെ വിജയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ മതവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച വേദി സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും ഫാദര്‍ പറഞ്ഞു. പള്ളിയുടെ വേദിയില്‍ അല്ല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും പോള്‍ തേലക്കാട്ട് പ്രതികരിച്ചു.
തൃക്കാക്കരയില്‍ സെക്കുലര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഉമ തോമസ് വോട്ട് അപേക്ഷിച്ചു. തൃക്കാക്കരയിലെ ജനങ്ങള്‍ വര്‍ഗീയമായി പെരുമാറുമെന്ന് ഇടത് മുന്നിയും ബിജെപിയും പ്രതീക്ഷിച്ചു. എന്നാല്‍ ജനങ്ങള്‍ പുലര്‍ത്തിയ പക്വതയാണ് തൃക്കാക്കരയില്‍ കണ്ടത്. മതവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ അകലം പാലിക്കണമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.