നവാഗത സംവിധായകനായ സുജിത്ത് ശിവന് സംവിധാനം ചെയ്യുന്ന ജരാവ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മാള കണക്കന് കടവ് പുഴക്കര റിസോര്‍ട്ടിലാണ് പൂജ നടന്നത്. സഞ്ജീവനി സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഘോരവനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന വ്യത്യസ്തമായ ക്രൈം ത്രില്ലര്‍ ചിത്രമായ ജരാവ ഏപ്രില്‍ അവസാനം പാലക്കാട് കല്ലടിക്കോട് കൊമ്പന് ചോലയില്‍ ചിത്രീകരണം തുടങ്ങും.
സാജു നവോദയ, ശിവജി ഗുരുവായൂര്‍, ബാജിയോ ജോര്‍ജ്, വിനയ പ്രസാദ്, മാത്യൂസ് പവര്‍ട്ടി, ദേവിക കെ നായര്‍, ദിയ, നിമിഷ ബിജു, എയ്ഞ്ചല്‍ ദിയ, രതീഷ് കൃഷ്ണന്,ഷിജു പത്മാസ് ,ഷെല്ലി ,ഡെസ് മോന്, അനില്‍ എന്നിവരോടൊപ്പം സാജു നവോദയയുടെ ഭാര്യ രശ്മി സാജുവും അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംവിധാനം- സുജിത്ത് ശിവന്, കോ.പ്രൊഡ്യൂസര്‍ -ഷെല്ലി, നസീബ് ഇന്‍ അസോസിയേഷന് വിത്ത് നെടിയത്ത് ഗ്രൂപ്പ്, ക്യാമറ – ഉണ്ണികൃഷ്ണന്, സംഗീതം -സായി ബാലന്, എഡിറ്റര്‍ -സനല്‍ അനിരുദ്ധന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബിജു കൊടുങ്ങല്ലൂര്‍, മേക്കപ്പ് – രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ലിജീഷ് അണക്കത്തില്‍, പി.ആര്.ഒ- അയ്മനം സാജന്.


