ഏതാനും ദിവസങ്ങൾക്കുള്ളിൽ ശബരിമല തുറക്കാനിരിക്കെ സർക്കാരും പോലീസും കോടതി വിധി നടപ്പിലാക്കാനായ് ഗൂഡാലോചന നടത്തുന്നു.യുവതി പ്രവേശനത്തിൽ നിന്ന് സർക്കാർ പിൻമാറുന്നതിനും വിധി പുനഃ പരിശോധനയ്ക്കു എടുക്കുന്നതിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്താന്‍ ആചാര്യ സംഗമത്തില്‍ തീരുമാനിച്ചു.കോടതിയ്ക്കും സര്‍ക്കാരിനും ‘നല്ലബുദ്ധി’ ഉണ്ടാകാനാണ് ക്ഷേത്രങ്ങളില്‍ 12 ദിവസം ഗണപതിഹോമം നടത്തുന്നതെന്ന് ഹൈന്ദവ ധര്‍മ ആചാര്യ സംഗമം വ്യക്തമാക്കി.
ക്ഷേത്രത്തിനുള്ളിലെ ആചാരനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും ഭരണകൂടം വിട്ടുനില്‍ക്കണമെന്നും എറണാകുളത്ത് ചേര്‍ന്ന ആചാര്യ സംഗമത്തിന് ശേഷം തന്ത്രിസമാജം പ്രതിനിധികള്‍ പറഞ്ഞു. ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവര്‍ ക്ഷേത്രാചാരങ്ങളില്‍ ഇടപെടുന്നത് അവയുടെ നാശത്തിന് കാരണമാകും. കോടതി വിധിയിലും അതേതുടര്‍ന്നുണ്ടായ നടപടികളിലും വിശ്വാസി സമൂഹം ആശങ്കയിലാണ്. ആചാരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വരസാന്നിധ്യത്തെ കുറിച്ച് വിധിപറയാന്‍ കോടതികള്‍ക്ക് കഴിയില്ല. വിധി ശബരിമലയെ കുറിച്ച് മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങള്‍ അനുഷ്ഠിച്ചുപോരുന്ന നാല്‍പ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാ ക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സംഗമം വിലയിരുത്തി.ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കതിരെ പ്രതിഷേധം കത്തുന്നതിനിടെ ആചാര സംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും


