പായിപ്ര: പായിപ്ര ഗ്രാമപഞ്ചായത്തില്‍ നിത്യരോഗികള്‍ക്കുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കാരുണ്യ സ്പര്‍ശം പദ്ധതിക്ക് തുടക്കം കുറിച്ചു. പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ അരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം സി വിനയന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ആശവര്‍ക്കര്‍മാര്‍ക്ക് ഷുഗര്‍, പ്രഷര്‍ എന്നിവ പരിശോധിക്കുന്ന ഉപകരണങ്ങള്‍ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
പായിപ്ര പഞ്ചായത്തില്‍ നിത്യരോഗികളായ പാപപ്പെട്ടവര്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കരുണ്യസ്പര്ശം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്നും ഈ പദ്ധതിയുടെ വിജയത്തിനായി അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അശവര്ക്കര്മാരും മുന്നിട്ട് ഇറങ്ങണമെന്നും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണ പിന്‍ന്തുണ ഉണ്ടാകുമെന്നും മാത്യൂസ് വര്‍ക്കി പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സാജിത സലിം, മെമ്പര്‍മാരായ ഇ.എം ഷാജി, ബെസി എല്‍ദോ,ജലാലുദ്ദീന്‍, നജിഷാനവാസ്, സുകന്യ അനീഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: അനുപമ യോഗത്തിന് നന്ദി പറഞ്ഞു.


