മൂവാററുപുഴ: മഹാ പ്രളയദുരന്തത്തില്‍ ഒരുമയോടെ നിന്ന നേരിട്ട മലയാളി മനസിനെ ഭക്തിയുടെ പേരില്‍ തമ്മിലടിപ്പിക്കുന്ന രീതി കേരളത്തിന് ആശാവാഹമാണൊയെന്ന് ചിന്തിക്കണമെന്ന് മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനും ബിഎഡ് കോളേജ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂടി സ്വരൂപിച്ച് ഒന്നരലക്ഷം രൂപയുടെ ചെക്ക് യൂണിയന് പ്രസിഡന്റില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കുവാന്‍ 40,000 കോടി രൂപയോളം വേണമെന്നാണ് കണക്കാക്കുന്നത്. കേരള പുനര്‍നിമ്മാണത്തില്‍ പങ്കാളികളായി മാതൃക കാണിച്ച എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനെയും ബിഎഡ് കോളേജ് അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അദ്ദേഹം അഭിനന്ദിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍എസ്. എന്‍.ഡി.പി. യോഗം 5014-ാം നമ്പര്‍ മൂവാററുപുഴ നോര്‍ത്ത് ശാഖായോഗം സെക്രട്ടറി വി. ചെല്ലപ്പന് തന്റെ ഒരു മാസത്തെ പെന്ഷന് തുകയായ 30,000 രൂപയുടെ ചെക്ക് ഗോപി കോട്ടമുറിക്കലിനെ ഏല്‍പ്പിച്ചു.
സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ. എ.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് മുഖ്യ പ്രഭാഷണം നടത്തി. യൂണിയന് കൗണ്‍സിലര്‍മാരായ വി.എന്‍. വിജയന്, പി.ആര്. രാജു, എം.ആര്. നാരായണന്, ടി.വി. മോഹനന്, എ.സി. പ്രതാപചന്ദ്രന്, യൂണിയന് വനിതാസംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന് , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിനോജ് എം.ആര് എന്നിവര്‍ സംസാരിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രമോദ് കെ. തമ്പാന് നന്ദി പറഞ്ഞു. 5014-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് ഇ.പി. സാബു, വൈസ് പ്രസിഡന്റ് എം.കെ. ദിലീപ്കുമാര്, ശാഖാ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


