കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരാന്‍ പി.ബി തീരുമാനിച്ചു. ബിജെപിയെ ഫലപ്രദമായി നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയുമെന്നാണ് പിബിയുടെ വിലയിരുത്തല്‍.
നേരത്തെയും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ സിപിഎം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഇതാദ്യമായാണ് കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കുന്നത്.
കോണ്‍ഗ്രസ് മൃദുഹിന്ദുത്വം പിന്തുടരുകയാണെന്നും ബിജെപിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.


