ന്യൂഡല്‍ഹി: ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായ ജെബി മേത്തറിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശിയ ജനറല്‍ സെക്രട്ടറിയായിരുന്നു. ലതികാ സുഭാഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഒഴിവിലേക്കാണ് ജെബി മേത്തറുടെ നിയമനം. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പാര്‍ട്ടി വിട്ടത്. മാസങ്ങളായി മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

