എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് കുടുംബശ്രീ അംഗങ്ങളെ ചേര്‍ക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ദേശീയ തലത്തില്‍ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയില്‍ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴില്‍ കാര്‍ഡ് നല്‍കുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷന്.
ഈ മാസം 20 മുതല്‍ അടുത്ത മാസം 20 വരെ തൊഴിലാളികള്‍ക്കിടയില്‍ രജിസ്ട്രേഷന് നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം നല്കാന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ലക്ഷകണക്കിന് കുടുംബശ്രീ അംഗങ്ങളെ പദ്ധതിയില്‍ ചേര്‍ക്കുന്നത്.
ചിയാക് ഡിപിഎം അജാസ് രജിസ്ട്രേഷന് നടപടികള്‍ വിശദീകരിച്ചു. കുടുംബശ്രീ ജില്ല മിഷന് ഉദ്യോഗസ്ഥരും പങ്കെടുത്തു. ട്രേഡ് യൂണിയന് ഭാരവാഹികള്‍ക്കും വ്യാപാര സംഘടന പ്രതിനിധികള്‍ക്കും നേരത്തേ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.


