വാണിജ്യ സിലിണ്ടറിന് വന്‍ വില വര്‍ധന. സിലിണ്ടറിന് 266 രൂപ കൂട്ടി. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1734 രൂപയില്‍ നിന്നും 2000 രൂപ കടന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയും കോര്പറേഷന് എന്നീ പെട്രോളിയും കമ്പനികളുടെ സംയുക്ത യോഗത്തിന് ശേഷമാണ് വില വര്‍ധന പ്രഖ്യാപിച്ചത്.
രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്ലാ വിഭാഗം എല്‍ പി ജി സിലിണ്ടറുകള്‍ക്കും കഴിഞ്ഞ ഒക്ടോബര്‍ ആറിന് 15 രൂപ വര്‍ധിപ്പിച്ചിരുന്നു.
ഇതിനിടെ രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.


