മകന് ആര്യന് ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു. ആര്യനുവേണ്ടി ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്.
അഭിഭാഷകന് സതീഷ് മനെഷിന്‍ഡെയും അദ്ദേഹത്തിന്റെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളില്‍. ഒപ്പം അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയെയും കാണാം. ആര്യന് ഖാനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയും മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു.
23 കാരനായ ആര്യന് ഖാന് ഈ മാസം മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത എന്‍സിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചത്.


