തിരുവല്ല: ടി.കെ. റോഡില്‍ മനയ്ക്കച്ചിറ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി. രണ്ട് പ്രധാന സംസ്ഥാന പാതകളുടെ സംഗമ സ്ഥലമാണെന്ന പ്രാധാന്യം പോലും റോഡിന് അധികാരികള്‍ നല്‍കുന്നില്ല. ടി.കെ. റോഡും, കുറ്റൂര്ബ മുത്തൂര്‍ സംസ്ഥാന പാതയുടേയും സംഗമം മനയ്ക്കച്ചിറയിലാണ്. എന്നാല്‍ കോവിഡ് നിയന്ത്രണ സമയത്ത് പോലും തിരക്കേറിയ ഈ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
തിരുവല്ല, ചങ്ങനാശേരി നഗരങ്ങള്‍ ഒഴിവാക്കി കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്ക് ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നാലുകോടി, തെങ്ങണ വഴി പോകുവാന്‍ തിരഞ്ഞെടുക്കുന്നതും ഇപ്പോള്‍ കുറ്റൂര്‍- മുത്തൂര്‍ സംസ്ഥാന പാതയായതിനാല്‍ മനയ്ക്കച്ചിറ ജംഗ്ഷനില്‍ ഗതാഗത ക്കുരുക്ക് നിത്യ സംഭവമായി മാറിട്ടുണ്ട്.


