കോട്ടയം ചെമ്പ് കൊച്ചങ്ങാടിയില്‍ വീടിനു സമീപത്തെ മരത്തില്‍ യുവാവിനേയും യുവതിയേയും കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശികളായ അമര്‍ ജിത്ത് കൃഷ്ണപ്രിയ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ ബസുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത് . കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തിന് ബന്ധുക്കള്‍ എതിരുന്നു . ഇത് ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പോലിസ് സംശയിക്കുന്നത്.


