ദുബായ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് മരിച്ചതായി സമൂഹ മാധ്യമങ്ങളിലും ചില പാക്കിസ്ഥാനി മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്തകള്‍ തള്ളി ഓള് പാക്കിസ്ഥാന് മുസ്ലിം ലീഗ് .രോഗബാധിതനായ മുഷാറഫ് ദുബായിയില്‍ ചികിത്സയിലാണെന്നും മരിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഓള് പാക്കിസ്ഥാന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മെഹ്റീന്‍ മാലിക് അറിയിച്ചു.

