ആഗോള കൊവിഡ് ബാധിതര്‍ ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. ആകെ മരണം 6,55,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതല്‍ രോഗികള്‍. അമേരിക്കയില്‍ മരണം ഒന്നര ലക്ഷം കടന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 60,003 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ അമേരിക്കയില്‍ 44,31,842 പേര് കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ ബ്രസീലില്‍ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. ഇതുവരെ 2,443,480 പേര് രോഗബാധിതരായപ്പോള്‍ ആകെ 87,679 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 567ഉം ബ്രസീലില്‍ 627ഉം ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. പട്ടികയില്‍ മൂന്നാംസ്ഥാനത്തുളള ഇന്ത്യയില്‍ 14,35,453 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32,771 പേര് രാജ്യത്ത് മരിച്ചു. റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേര് ഇതുവരെ മരിച്ചു. .

