ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി. ഇതുവരെ മരിച്ചത് 652,039 പേരാണ്. ഇതുവരെ 10 ,042,326 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 43,371,444 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 55,735 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ബ്രസീലില്‍ ആകെ രോഗബാധിതര്‍ 2,419,901 പേരാണ്. 87,052 മരണങ്ങളുമുണ്ടായി. ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ് 1,436,019 ആണ് നിലവിലുള്ള കേസുകള്‍ 24 മണിക്കൂറിനിടെ 50,525 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 32,812 ആയി. 918,735 പേര് രോഗമുക്തി നേടി.

