അണ്ടര്‍ 20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പോളണ്ട് വിജയ വഴിയില്‍ എത്തി. ഇന്നലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ പോളണ്ട് തഹ്തിയെ ആണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വമ്ബന്‍ ജയം തന്നെയാണ് പോളണ്ട് നേടിയത്. പോളണ്ടിനു വേണ്ടി ഡൊമനിക് ഇരട്ടഗോളുകളുമായി തിളങ്ങി. ബെഡ്നാഷിക്, ബെനെഡിഷിക്, സില്ല എന്നിവരും പോളണ്ടിനായി വല കുലുക്കി. ആദ്യ മത്സരത്തില്‍ പോളണ്ട് കൊളംബിയയോട് പരാജയപ്പെട്ടിരുന്നു. ഇന്നലെ പോളണ്ട് ജയിച്ചതോറെ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രൂപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് നില്‍ക്കുകയാണ് സെനഗല്‍.