മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സുരക്ഷാ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് കൂടാരം കെട്ടി കഴിയണം എന്നാണ് പ്രധാന നിര്‍ദേശം. തണുപ്പുകാലം ആസ്വദിക്കാന്‍ നിരവധി കുടുംബങ്ങളാണിപ്പോള്‍ മരുഭൂമിയില്‍ എത്തുന്നത്. എന്നാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതു കാരണം സുരക്ഷാ ഭീഷണി തിരിച്ചറിഞ്ഞാണ് ബോധവത്കരണ നടപടികള്‍ ആരംഭിക്കാന്‍ ദുബൈ സിവില്‍ ഡിഫന്‍സ് നിര്‍ബന്ധിതരാവുന്നത്.
കൂടാരത്തിന്റെ തുണിയില്‍ നിന്ന് 50 സെന്റിമീറ്റര്‍ എങ്കിലും അകലെ മാത്രമെ വിളക്കുകളും മറ്റും വെക്കാവൂ. അടുപ്പുകളും മറ്റും ടെന്റിനുള്ളില്‍ കത്തിക്കരുത്. അഗ്നിശമന ഉപകരണം ഒപ്പം കരുതണം. മെഴുകുതിരിയും തീനാളം പുറത്തു വരുന്ന ലൈറ്ററുകളും ടെന്റിനുള്ളില്‍ കത്തിക്കരുത്. സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡറാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മരുഭൂമിയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ ദുബൈ പൊലിസ്
ഇടപെട്ട് രക്ഷപ്പെടുത്തിയിരുന്നു.


