ക്രിസ്തുവിന്റെ ജന്മസ്ഥലമായ ജറുസലേമിലെ പ്രധാനപ്പെട്ട പള്ളിയായ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി വീണ്ടും തുറന്നു. കൊറോണ വൈറസ് വ്യാപനം മൂലം മൂന്നുമാസത്തോളം പള്ളി അടച്ചതിനുശേഷമാണ് ലോക ക്രിസ്ത്യാനികളുടെ വിശ്വാസ കേന്ദ്രമായ പള്ളി വീണ്ടും തുറന്നത്. കന്യാമറിയം യേശുവിനെ പ്രസവിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലം,മൂലയൂട്ടിയ സ്ഥലം, രാജാവിന്റെ പടയാളികളില്‍ നിന്ന് ഉണ്ണിയെ ഒളിപ്പിച്ച സ്ഥലം എന്നിവയൊക്കെ ചേര്‍ന്നതാണ് ചര്‍ച്ച ഓഫ് നേറ്റിവിറ്റി. പലസ്തീന് അതോറിറ്റി പ്രഖ്യാപിച്ച അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച ക്രിസ്തുമതത്തിലെ ഏറ്റവും പവിത്രമായ ഒരു ആരാധനാലയം വീണ്ടും തുറന്നത്. പള്ളികള്‍, കടകള്‍, പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും ക്രമേണ വീണ്ടും തുറക്കും.
പതിനായിരക്കണക്കിന് സന്ദര്‍ശകരെയും ആരാധകരെയും ആകര്‍ഷിക്കുന്ന തിരക്കേറിയ ഈസ്റ്റര്‍ അവധിക്കാലത്തിന് മുന്നോടിയായി മാര്‍ച്ച് ആദ്യം ചര്‍ച്ച് ഓഫ് നേറ്റിവിറ്റി അടച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ, വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള പുരോഹിതന്മാര് പള്ളിയുടെ വാതില്‍ തുറന്നപ്പോള്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തി.
‘ഇപ്പോള്‍ എല്ലാ ആളുകള്‍ക്കും പള്ളിയില്‍ പ്രവേശിച്ച് മുമ്പത്തെപ്പോലെ പ്രാര്‍ത്ഥിക്കാം’ എന്ന സന്തോഷം ബിഷപ്പ് തിയോഫിലാക്റ്റോസ് പങ്ക വച്ചു. എന്നാല്‍ ആദ്യമായി, 50 പേരെ മാത്രമേ പള്ളിയില്‍ അനുവദിക്കൂ, സന്ദര്‍ശകര്‍ മുഖം മൂടുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്ന് ചര്‍ച്ച ഓഫ് നേറ്റിവിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല, പള്ളിയിലെ ഗ്രോട്ടോ ഉള്‍പ്പെടെ കല്ലുകള്‍ ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നത് നിരോധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തനമാക്കി.