സാംസങ്ങ് ഇലക്ട്രോണിക്സ് ചെയര്മാന് ലീ കുന് ഹി അന്തരിച്ചു. 78 വയസായിരുന്നു. 2014ല്‍ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുന് ഹിക്ക് ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സംഭവിക്കുന്നത്. സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങ്ങിനെ ലോകനെറുകയില്‍ എത്തിച്ചത് ലീ കുന് ഹി ആയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. 2014 തൊട്ട് ലീ കുന് ഹിയുടെ മകന് ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.
1987 മുതല്‍ 98 വരെ സാംസങ്ങ് ചെയര്‍മാനായും, 1998 മുതല്‍ 2008 വരെ സിഇഒയും ചെയര്‍മാനുമായും, 2010 മുതല്‍ 2020 വരെ ചെയര്‍മാനായും സ്ഥാനം വഹിച്ചിരുന്ന ലീ ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായ വ്യക്തിയാണ്.


