ദുബായ്: യുഎഇയില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫ്രാൻസിസ് മാര്‍പാപ്പ ഡിസംബര്‍ ഒന്നിന് ദുബായിലെത്തും.കാലാവസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്ന് ദിവസം ദുബായില്‍ തങ്ങുന്ന അദ്ദേഹം ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചനടത്തും. ചാള്‍സ് രാജാവ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടക്കുന്നുണ്ട്.
ആദ്യമായാണ് എൈക്യരാഷ്ട്രസഭ നത്തുന്ന ഒരു ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍ മതനേതാക്കള്‍ക്കും സംസാരിക്കാൻ അവസരം നല്കുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങിലും മാര്‍പാപ്പ പങ്കെടുക്കും.


