ജിദ്ദ: ജിദ്ദയിലെ ആദ്യ സിനിമാ തിയേറ്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. റെഡ് സീ മാളില്‍ വോക്സ് സിനിമാസാണ് തിയേറ്റര്‍ ഒരുക്കിയത്. അഞ്ച് വര്‍ങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി അറുനൂറ് തിയേറ്ററുകളാണ് ഗ്രൂപ്പ് ഒരുക്കുക.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. അതും 35 വര്‍ഷങ്ങള്‍ക്ക് ശേഷം. ലോകോത്തര നിലവാരത്തിലുള്ള തിയേറ്ററൊരുക്കിയത് അമേരിക്കന്‍ മള്‍ട്ടി സിനിമാസാണ്. തിങ്കളാഴ്ച മുതല്‍ ജിദ്ദയിലും സിനിമാ സ്ക്രീനുകള്‍ തുറക്കും. ജനുവരി 28ന് വൈകുന്നേരം 6.30നാണ് ഉദ്ഘാടനം. ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി പ്രദര്‍ശനത്തോടൊപ്പം വിവിധ വിനോദ പരിപാടികളുമുണ്ടാകും.

