ലണ്ടന്‍: ആശങ്കകള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറീസ് ജോണ്സണ് തെരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് നേതൃത്വമത്സരത്തില്‍ ജെറിമി ഹണ്ടിനെ പരാജയപ്പെടുത്തിയാണ് തെരേസാ മേയുടെ പിന്‍ഗാമിയായി ജോണ്സണ് സ്ഥാനം അലങ്കരിക്കുന്നത് .
മത്സരത്തില്‍ ജോണ്സണ് 92,153 വോട്ടുകള്‍ നേടിയപ്പോള്‍ ജെറിമി ഹണ്ടിന് 46,656 വോട്ടുകളാണ് ലഭിച്ചത്. നേതൃതെരഞ്ഞെടുപ്പിലെ വിജയിയായി ബോറിസ് ജോണ്‍സണെ പ്രഖ്യാപിച്ചാലുടന്‍ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കും.


