ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് എന്ന് പേരിട്ടിരിക്കുന്ന ഗര്‍ത്തത്തില്‍ മഞ്ഞുറഞ്ഞുകിടക്കുന്ന ജലത്തിന്റെ സാനിധ്യമാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്പ്രസ് ഓര്‍ബിറ്ററാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മഞ്ഞുറഞ്ഞു കിടക്കുന്ന തടാകത്തെ പോലെയാണ് ഈ ചിത്രം കണപ്പെടുന്നത്.
ചൊവ്വയില്‍ ജീവന്റെ അംശങ്ങള്‍ ഉണ്ട് എന്ന ശാസ്ത്രജ്ഞരുടെ അനുമനങ്ങള്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ കണ്ടെത്തല്‍. ഇപ്പോള്‍ കണ്ടെത്തപ്പെട്ട ഗര്‍ത്തത്തില്‍ 2200 ക്യുബിക്ക് മഞ്ഞുണ്ടാകും എന്നാണ് ഗവേഷകര്‍ കണക്കാക്കപ്പെടുന്നത്. മാര്‍സ് എക്പ്രസ് ഓര്‍ബിറ്ററില്‍ ഘടിപ്പിച്ചിട്ടുള്ള ഹൈ റെസല്യൂഷന്‍ സ്റ്റീരിയോ ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 2003ലണ് ഈ പര്യവേഷക പേടകം ചൊവ്വയെക്കുറിച്ച് പഠിക്കുന്നതിനായി യാത്രയായത്.


