അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു.വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ പേരുകൾ സംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് നൽകിയിട്ടില്ല.
ബർമിങ്ഹാമിലെ ഫൈവ് പോയിൻ്റ് സൗത്ത് ഏരിയയിലെ മഗ്നോലിയ അവന്യൂവിന് അടുത്ത് 20ാം സ്ട്രീറ്റിലായിരുന്നു ആക്രമണമെന്ന് ബർമിങ്ഹാം പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചിരുന്നു. പരിക്കേറ്റവരെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ ആശുപത്രിയിൽ മരിച്ചു. ആരാണ് വെടിവെച്ചതെന്നോ ആക്രമണത്തിൻ്റെ ഉദ്ദേശമെന്തെന്നോ വ്യക്തമല്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ബെർമിങ്ഹാം പൊലീസ് പ്രതികരിച്ചിട്ടില്ല.