ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 91 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ രോഗമുക്തരായി. വൈറസിനാല്‍ 6.18 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 40.28 ലക്ഷം കടന്നു. 66,936 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,112 പേര് കഴിഞ്ഞ ദിവസം മരിച്ചു. ബ്രസീലില്‍ 21.66 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധ. 44,887 പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം ബാധിച്ചത്. ഇന്ത്യയിലും സ്ഥിതി വളരെ ഗുരുതരമാണ്.

