ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്. ഇറാൻ യുദ്ധത്തിന് ശ്രമിച്ചാൽ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ പേടിപ്പിക്കാമെന്ന് ഒരിക്കലും കരുതേണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
If Iran wants to fight, that will be the official end of Iran. Never threaten the United States again!
— Donald J. Trump (@realDonaldTrump) May 19, 2019
ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്.
ഇറാൻ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കൻ താത്പര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പ്രതികരിക്കുമെന്നും പൊംപേയോ വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യങ്ങൾ കൂടുന്നതിനടെ റഷ്യയിൽ വെച്ചാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം.
അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വാരമാണ് ഇറാൻ തീരത്തേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത്.


