ലോകത്ത് കൊവിഡ് മരണനിരക്ക് നാലര ലക്ഷം കടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോട് അടുക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന അമേരിക്കയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 1204 ആണ് ബ്രസീലിലെ പുതിയ മരണനിരക്ക്.
അതേസമയം, കൊവിഡിനെതിരായ വാക്സിന് ഈ വര്‍ഷം അവസാനത്തിന് മുന്‍പ് വികസിപ്പിച്ചെടുക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്സിന് സംബന്ധിച്ച് വിശ്വാസം പ്രകടിപ്പിച്ചത്.


