ചെറിയ കുഞ്ഞുങ്ങളെ നിരീക്ഷിക്കാനായി ബേബി മോണിറ്ററുകള്‍ വാങ്ങുന്ന മാതാപിതാക്കളുടെ എണ്ണം ഇപ്പോള്‍ ഒട്ടും കുറവല്ല. ക്യാമറയുടെ സഹായത്തോടെ കുഞ്ഞിനെ എപ്പേഴും നിരീക്ഷിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണമാണ് ബേബി മോണിറ്ററുകള്‍.
എന്നാല്‍ പുതിയ ബേബി മോണിറ്റര്‍ വാങ്ങിയത് തെറ്റായിപ്പോയി എന്നാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മോണിറ്ററില്‍ കണ്ടൊരു പേടിപ്പിക്കുന്ന ദൃശ്യമാണ് ഈ അഭിപ്രായത്തിന് കാരണം.
”വീഡിയോ മോണിറ്ററില്‍ ഞങ്ങള്‍ക്കിന്നൊരു പുതിയ വീഡിയോ കിട്ടി. ഞങ്ങള്‍ കരുതിയത് അത് തെറ്റായി വന്നതാണെന്നാണ്”- ട്വീറ്റില്‍ പറയുന്നു. ട്വീറ്റിനോടൊപ്പം വീഡിയോയില്‍ നിന്നുള്ള ദൃശ്യവും അവര്‍ ഷെയര്‍ ചെയ്തു.
ഈ ചിത്രം കണ്ടവരെയൊക്കെ വല്ലാതെ ഭയപ്പെടുത്തി. വളരെ പെട്ടെന്ന് തന്നെ അത് ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു. ചിത്രത്തില്‍ കുഞ്ഞിന്റെ കണ്ണ് ഭയപ്പെടുത്തുന്ന രീതിയില്‍ തിളങ്ങുന്നതാണ് എല്ലാവരെയും ആകര്‍ശിച്ചത്. പ്രേത സിനിമകളില്‍ കാണുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായിരുന്നു അത്.
നാല് ലക്ഷത്തിലധികം ലൈക്കുകളും ഒരു ലക്ഷത്തോളം റീട്വീറ്റുകളും ട്വീറ്റിന് ലഭിച്ചു. പലരീതിയില്‍ ഉള്ള പ്രതികരണങ്ങളാണ് ട്വീറ്റിന് ലഭിച്ചത്. ചിലര്‍ തങ്ങള്‍ക്കും സമാനമായ അനുഭമുണ്ടായതായി സാക്ഷ്യപ്പെടുത്തി. ചിലര്‍ കുഞ്ഞിന്റെ പ്രതചിത്രമുപയോഗിച്ച് ട്രോളുകള്‍ പോലുമുണ്ടാക്കി.
— shrill kingdom come (@theshrillest) November 15, 2019


