ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ പുതിയ സഖ്യകക്ഷി ശിവസേന ലോക്സഭയില്‍ ബില്ല് പാസാക്കാന്‍ കൈപൊക്കിയതിനു പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറ നശിപ്പിക്കുകയും അതിനെ ആക്രമിക്കുകയും ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

