കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ 40 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രാദേശികസമയം രാത്രി 10.40 നാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വിവാഹചടങ്ങുകള്‍ നടന്നിരുന്ന ഹാളിന്റെ റിസപ്ഷന് ഏരിയയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസമയം സ്ഥലത്ത് നാനൂറിലേറെപ്പേരുണ്ടായിരുന്നു. ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്.
ഭീകരസംഘടനകളായ താലിബാനും ഐഎസും ഷിയാ വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്താറുണ്ട്. അത്കൊണ്ട് തന്നെ ഈ അക്രമത്തിനു പിന്നില്‍ അവരുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.


