ബെയ്ജിങ്: ഹോങ്കോങില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പളളുരുത്തി സ്വദേശി ജിജോ അ?ഗസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോങ്കോങില്‍ കപ്പല്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ജിജോ അഗസ്റ്റിന്. ഞായറാഴ്ച മുതലാണ് ജിജോയെ കാണാതായത്. ജിജോയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹോങ്കോങ് പോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.