ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനവുമായി ടെക് ഭീമന് മൈക്രോസോഫ്റ്റ്. ആമസോണിന് ശേഷം മൈക്രോസോഫ്റ്റും പിരിച്ചു വിടല്‍ നടപടിയിലേയ്ക്ക് കടന്നതോടെ IT മേഖലയില്‍ തോഴില് ചെയ്യുന്നവര്‍ ആശങ്കയുടെ നിഴലിലാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റ് ഇന്നു മുതല്‍ ജീവനക്കാരുടെ എണ്ണം കുറയ്കാന്‍ ആരംഭിക്കും. സൂചന അനുസരിച്ച് തുടക്കത്തില്‍ കമ്പനി 5% ജീവനക്കാരെയാണ് പിരിച്ചുവിടുക. ഈ നടപടിയിലൂടെ ഏകദേശം 11000 പേര്‍ക്ക് ജോലി നഷ്ടമാകും. പ്രധാനമായും ഹ്യൂമന്‍ റിസോഴ്സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് സ്റ്റാഫിനെ കുറയ്ക്കുക എന്നാണ് സൂചന.
ആമസോണ്‍ ഡോട്ട് കോം ഇന്ക്, മെറ്റാ പ്ലാറ്റ്ഫോംസ് ഇന്ക് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ ഡിമാന്‍ഡ് കുറയുന്നതിനും ആഗോള സമ്പദ് വ്യവസ്ഥ മോശമകുന്നതും മുന്നില്‍ക്കണ്ടാണ് ആഗോള തലത്തില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ ടെക്നോളജി മേഖലയിലെ ഏറ്റവും വലിയ പിരിച്ചു വിടലുകള്‍ ആയിരിക്കും ഇനി നടക്കാന്‍ പോകുന്നത് എന്നാണ് സൂചന.
പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ വില്‍പ്പന കുറയുന്നതും വിന്‍ഡോസിന്റെയും സോഫ്റ്റ്വെയര് ഉപകരണങ്ങളുടെയും വില്‍പ്പന ഇടിഞ്ഞതും ബിസിനസിനെ സാരമായി ബാധിച്ചു. ഇതാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റിന് 221,000 ഫുള്‍ടൈം സ്റ്റാഫ് ആണ് ഉള്ളത്. ആഗോള തലത്തിലെ കണക്കാണ് ഇത്. അതില്‍ അമേരിക്കയില്‍ മാത്രം 122,000 ജീവനക്കാര്‍ ഉണ്ട്. മറ്റ് രാജ്യങ്ങളിലായി 99,000 സ്റ്റഫ് ഉണ്ട്.


