കുവൈറ്റ്: വിസ പുതുക്കല്‍ നടപടിക്രമങ്ങള്‍ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ റസിഡന്‍സ് പെര്‍മിറ്റ് ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് പൊതു താമസകാര്യ വകുപ്പ് വ്യക്തമാക്കി.
വിസ നമ്പര്‍ ഇരുപതിന് കീഴില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ വിസ പുതുക്കാനുള്ള സംവിധാനത്തിനാണ് ആദ്യം തുടക്കമാകുക. ഇത് പ്രധാനമായും രാജ്യത്തെ സ്വദേശികളുടെ വീടുകളില്‍ ജോലി ചെയ്യുന്ന ആറു ലക്ഷത്തോളം വരുന്നവരുടെ വിസ പുതുക്കുന്നതിന് സ്പോണ്സര്മാര്ക്ക് സഹായകരമാകും. എന്നാല്‍ മറ്റു തൊഴില്‍ വിസകളിലുള്ളവരുടെയും കുടുംബ വിസയില്‍ രാജ്യത്ത് തങ്ങുന്ന പ്രവാസികളടക്കമുള്ളവരുടെയും വിസ പുതുക്കുന്നത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് എന്ന് മാറും ഇത് വരെ തീരുമാനിച്ചിട്ടില്ല.

