ലണ്ടന്‍: നീരവ് മോദി ലണ്ടനിലെത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കുന്ന ഗോള്‍ഡന്‍ വിസയിലെന്ന് റിപ്പോര്‍ട്ടുകള്‍. നിക്ഷേപകര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. നീരവിന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ആധാരമാക്കിയാണ് വിസ നല്‍കിയത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2018 ജനുവരി മുതല്‍ രാജ്യംവിട്ട നീരവ് മോദിയെ സാമ്ബത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. അേതസമയം, നീരവ് എപ്പോഴാണ് ലണ്ടനിലെത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേക്ക്ഫെബ്രുവരി അവസാനത്തോടെ കടക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
ഫെബ്രുവരിയില്‍ നീരവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്നാല്‍, പാസ്പോര്‍ട്ട് റദ്ദാക്കിയത് ഗോള്‍ഡന്‍ വിസയെ ബാധിക്കില്ല. ഗോള്‍ഡന്‍ വിസ പദ്ധതി 2008 മുതലാണ് ഗോള്‍ഡന്‍ വിസ പദ്ധതി ബ്രിട്ടന് തുടങ്ങിയത്.


