മുംബൈ: വായ്പാതട്ടിപ്പിന് ശേഷം രാജ്യംവിട്ട വജ്രവ്യാപാരി നിരവ് മോദിക്കെതിരായ കുരുക്ക് മുറുകുന്നു. നിരവ് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികകുറ്റപത്രം നല്കി. മുംബൈയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണ വിരുദ്ധനിയപ്രകാരമുളള അധികവകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നിരവും മെഹുല്‍ചോക്സിയും പ്രതികളായ പഞ്ചാബ് നാഷനല്‍ബാങ്ക് തട്ടിപ്പുകേസില്‍ കഴിഞ്ഞവര്‍ഷം മേയില്‍ സിബിഐയും പിന്നീട് ഇഡിയും ആദ്യകുറ്റപത്രം നല്‍കിയിരുന്നു. രാജ്യംകണ്ട ഏറ്റവുംവലിയ ബാങ്ക് വായ്പാതട്ടിപ്പില്‍ ആകെ പതിമൂവായിരംകോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തല്‍.


