നഗ്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വിനോദ മേഖലയോട് വിട പറഞ്ഞ പാക് ഗായിക റാബി പിര്‍സാദയ്ക്ക് പിന്തുണയുമായി പ്രമുഖരടക്കമുള്ള യുവതികള്‍.

വേറിട്ട പ്രതിഷേധവും പിന്തുണയുമാണ് റാബിയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. #iamrabipirzaada എന്ന ഹാഷ്ടാഗോടെയാണ് പിന്തുണ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
പാക്– അഫ്ഗാൻ അഭിനേത്രിയായ മലിഷ ഹീനാഖാനാണ് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയത്.

മുംബൈ സ്വദേശിനിയായ അലിഷ റാബിയ്ക്ക് പിന്തുണ നല്‍കാനായി മാത്രം @MalishaOfficial എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ട് ആരംഭിക്കുകയായിരുന്നു.
തന്റെ വിവിധ നഗ്ന-അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് മലിഷ റാബിയ്ക്ക് പിന്തുണ നല്‍കിയത്.
കൂടുതല്‍ പേര് റാബിയ്ക്ക് പിന്തുണ നല്കി നഗ്ന ചിത്രങ്ങള്‍ പങ്കുവയ്ക്കണമെന്നും മലിഷ ആഹ്വാനം ചെയ്തിരുന്നു.


