അഡീസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ പ്രശസ്ത ഗായകന് ദാദി ഗെലന്‍ വെടിയേറ്റു മരിച്ചു. ഒറോമിയ പ്രവിശ്യയിലെ അഷുഫ് എന്ന ടൗണിലാണ് സംഭവം. അഷുഫിലെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗാനം ആലപിക്കവെയാണ് ദാദി ഗെലന്‍ വെടിയേറ്റത്.
അതേസമയം, ഗാനം ആലപിക്കുന്ന സമയത്ത് ആഘോഷത്തിന്റെ ഭാഗമായി അതിഥികള്‍ ആകാശത്തേക്ക് നിറയൊഴിച്ചതായും ഇതില്‍ ഒരു ബുള്ളറ്റാണ് ദാദി ഗെലന്റെ മരണത്തിനു കാരണമായതെന്നുമാണ് സംഭവത്തില്‍ ദൃക്സാക്ഷികള്‍ നല്കുന്ന വിവരം.


