ഇസ്രയേല്‍ : ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതിനിടെ ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. ഈ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസര്‍ റദ്വാന് കമ്പനിയുടെ കമാന്‍ഡര്‍ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചു.ഗാസയിലെ റാന്തിസി ആശുപത്രിയില്‍ ആയിരത്തോളം ഗാസ നിവാസികളെ സിയാം ബന്ദികളാക്കിയിരുന്നുവെന്നാണ് വിവരം.
അതേസമയം, ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ശരാശരി ഒരു കുട്ടി മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എവിടെയും ആരും സുരക്ഷിതരല്ലെന്ന് അദ്ദേഹം യുന്‍ സുരക്ഷാ കൗണ്‍സിലിന്മുന്നറിയിപ്പ് നല്കി. ഗാസയിലെ 36 ആശുപത്രികളില്‍ പകുതിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ചികിത്സ നല്‍കുന്നില്ല.ചികിത്സ നടക്കുന്നിടത്ത് അവരുടെ ശേഷിയേക്കാള്‍ കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ട്.ഇതുമൂലം ഗാസയിലെ ആരോഗ്യ പരിപാലന സംവിധാനം താറുമാറാണെന്ന് അദ്ദേഹം പറഞ്ഞു.


