ആഗോള കൊവിഡ് ബാധിതരുടെ നിരക്ക് 76 ലക്ഷത്തിലോട്ട് അടുക്കുകയാണ്. നിലവില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 7,588,705 പേരാണ് ആഗോള കൊവിഡ് രോഗബാധിതര്‍. കൊവിഡ് മരണ സംഖ്യ നാലുലക്ഷംകവിഞ്ഞു. 3,839,321 പേര് രോഗമുക്തി നേടിയെന്നത് ആശ്വാസ വാര്‍ത്തയാണ്. അമേരിക്ക തന്നെയാണ് കൊവിഡ് നിരക്കില്‍ ഇപ്പോളും മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനം ബ്രസീലിനാണ് തൊട്ടു പിന്നില്‍ റഷ്യയാണ് ഉള്ളത്.
ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയാണ് നാലാം സ്ഥാനത്ത് എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
രാജ്യത്ത് ഇതുവരെ 2,97,535 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 1,41,842 പേര് നിലവില്‍ ചികിത്സയിലാണ്. 1,47,195 പേര്‍ക്ക് രോഗം ഭേദമായി. 8,498 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്.


