ന്യൂയോര്‍ക്ക് സിറ്റി: പ്രമുഖ പത്രമായ ദ ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാര്ട്ടൂണുകള് പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറിച്ച്പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമായതോടെയാണ് കാര്‍ട്ടൂണ്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. നേരത്തെ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനായതില്‍ പത്രം മാപ്പ് പറഞ്ഞിരുന്നു.
THE NEW YORK TIMES WILL END ALL POLITICAL CARTOONS I just learned, weeks after they published a syndicated Netanyahu cartoon that caused a scandal. For me, this is the end of an adventure that began 20 years ago. But the stakes are much higher. READ HERE: https://t.co/o8y43v88Yd pic.twitter.com/NBH0uyw9Jf
— Chappatte Cartoons (@PatChappatte) June 10, 2019
ജൂതന്മാരുടെ തൊപ്പി ധരിച്ച അന്ധനായ ട്രംപിന് പിന്നാലെ കാവല്‍ നായയായി പോകുന്ന നെതന്യാഹുവാണ് കാര്ട്ടൂണിലുണ്ടായത്. ഇത് ജൂത സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായി. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ അന്താരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്ട്ടൂണുകള് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി എഡിറ്റര്‍ ജെയിംസ് ബെന്നെറ്റ് പറഞ്ഞു.
എന്നാല്‍ ഈ തീരുമാനം വന്നത് നെതന്യാഹുവിനെക്കുറിച്ച് വന്ന കാര്‍ട്ടൂണിന് ശേഷമാണെന്ന് പത്രത്തിലെ ചീഫ് കാര്‍ട്ടൂണിസ്റ്റായ പാട്രിക്ക് ചപ്പട്ടെ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദങ്ങളും സാമൂഹിക മാധ്യമങ്ങളിലെ ആള്‍ക്കൂട്ട വിചാരണയും ആശങ്കയുണ്ടാക്കുന്നു. ട്രംപിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചത് കൊണ്ട് മാത്രം ഞങ്ങളുടെ പല മികച്ച കാര്ട്ടൂണിസ്റ്റുകളുടേയും ജോലി പോയെന്നും ചപ്പട്ടെ ചൂണ്ടിക്കാട്ടി.


