ബെയ്ജിങ്: ചൈനയില്‍ മൃഗശാലയിലെ പാണ്ട കൂട്ടില്‍ വീണ എട്ട് വയസുകാരി അത്ഭുതകരമായ രക്ഷപ്പെട്ടു. ചൈനയിലെ ചെങ്ഡുവിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന പാണ്ടകളുടെ സുരക്ഷയ്ക്കും അതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കും പ്രജനനത്തിനുമുള്ള പാര്‍ക്കില്‍ വെച്ചാണ് സന്ദര്‍ശകയായെത്തിയ പെണ്‍കുട്ടിക്കാണ് അപകടം സംഭവിച്ചത്.
മുതിര്‍ന്ന പാണ്ടകള്‍ അപകടകരമാണെന്ന് മുന്നറിയിപ്പ് കൊടുത്തെങ്കിലും പെണ്‍കുട്ടി കാല്‍തെന്നി വീഴുകയായിരുന്നു. രണ്ട് പാണ്ടകളാണ് ഈ സമയത്ത് കൂട്ടിലുണ്ടായിരുന്നത്.പെണ്‍കുട്ടി വീണയുടന്‍ പാണ്ടകള്‍ അടുത്ത് വന്നെങ്കിലും ആക്രമിച്ചില്ല. ഇതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സാഹസികമായി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.


