ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര് മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ ഹൗസിലെ ജീവനക്കാരിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലുള്ള ഒരു കോവിഡ് രോഗിയില്‍ നിന്നാണ് രോഗം ജീവനക്കാരിലേക്കു പടര്‍ന്നതെന്നും ഇവര്‍ പറയുന്നു.

