മെക്സിക്കോയില്‍ ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടു. തെക്കുകിഴക്കന്‍ നഗരമായ ടക്സ്റ്റ്ല ഗുട്ടറസിന് സമീപം 2 ട്രക്കുകള്‍ കൂട്ടിയിടിച്ച് 49 പേര് മരിച്ചു. 58 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ട ട്രക്കുകളിലൊന്നില്‍ മധ്യ അമേരിക്കയില്‍ നിന്നുള്ള നൂറിലധികം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു.
പരുക്കേറ്റ 58 പേരില്‍ 3 പേരുടെ നില ഗുരുതരമാണ്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചിയാപാസ് ഗവര്‍ണര്‍ റുട്ടിലിയോ എസ്കാന്‍ഡന്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.


