ഇന്തോനീഷ്യ : മലയാളി താരം കിരണ്‍ ജോര്‍ജ് ഇന്തോനീഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 100 ബാഡ്മിന്റന്‍ ചാംപ്യന്‍. ഫൈനലില്‍ ജപ്പാന്റെ കോ ടകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചാണ് കിരണ്‍ കിരീടം നേടിയത്. ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ കിരണ്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ടാം ഗെയിം 22-20നും നേടി. 56 മിനിറ്റ് നീണ്ട് നിന്ന മല്‍സരത്തിനൊടുവിലാണ് കിരണ്‍ തന്റെ രണ്ടാം സൂപ്പര്‍ 100 കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഒഡീഷ ഓപ്പണ്‍ കിരീടവും കിരണ്‍ സ്വന്തമാക്കിയിരുന്നു.