ആഗോള കൊവിഡ് കേസുകളുടെ എണ്ണം 1,23,78,854 ആയി. കൊവിഡ് മരണം ഇതുവരെ 5,56,601 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,825 പുതിയ കേസുകളും 5,404 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ രോഗികള്‍ ഇതിനോടകം 32, 19,999 പേര് ആയി. 1,35,822 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 17,59,103 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 69,254 പേര് മരിക്കുകയും ചെയ്തു. ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്. 7,72,197 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

